ഞാന്‍ മരിച്ച ശേഷം നിങ്ങള്‍ സന്തോഷത്തോടെ ജിവിക്കേണ്ട; കോവിഡ് പോസിറ്റീവായ ദേഷ്യം തീര്‍ക്കാന്‍ മരുമകളെ കെട്ടിപ്പിടിച്ച് ചെയ്ത് അമ്മായിയമ്മ, പിന്നാലെ മരുമകള്‍ക്ക് കോവിഡ്

Follow us on google news

പ്രതീകാത്മക ചിത്രം

കൊവിഡ് പോസിറ്റീവായ അമ്മായിയമ്മ മരുകളെ നിര്‍ബന്ധപൂര്‍വം ആലിംഗനം ചെയ്ത് രോഗം പകര്‍ന്നു നല്‍കി. തെലങ്കാനയിലാണ് സംഭവം. കൊവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞതോടെ വീട്ടമ്മയെ ഒറ്റ മുറിയിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. ഭക്ഷണങ്ങൾ മുറിയിൽ എത്തിച്ച് കൊടുക്കുകയായിരുന്നു.

‘ഞാന്‍ മരിക്കുമ്പോള്‍ നിങ്ങള്‍ എല്ലാവരും സന്തോഷത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?’ എന്ന് ചോദിച്ച് അവർ മരുമകളെ കെട്ടിപ്പിടിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ യുവതിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ഒറ്റപ്പെടലില്‍ മനംനൊന്ത കാരണമായിട്ടാണ് വീട്ടമ്മ ഇത്തരമൊരു ദുഷ്ട കർമ്മം ചെയ്യാൻ തീരുമാനിച്ചത്. 

കൊവിഡ് പോസിറ്റീവ് ആയ യുവതിയെ ഭർതൃവീട്ടിൽ നിന്നും പുറത്താക്കിയെന്നും റിപ്പോർട്ടുകളുണ്ട്. പിന്നീട് യുവതിയുടെ സഹോദരി വന്ന് രാജന്ന സിര്‍സില്ല ജില്ലയിലെ തിമ്മപൂര്‍ ഗ്രാമത്തിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോയി.


വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക..

കൊവിഡിന്റെ രണ്ടാം ഘട്ട വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ മല്ലു ക്രോണിക്കിളിന്റെ പ്രിയ വായനക്കാർ സുരക്ഷിതരായി ഇരിക്കാൻ ശ്രദ്ധിക്കുക.

അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക (കഴിയുന്നതും രണ്ട് മാസ്‌ക് ധരിക്കാൻ ശ്രമിക്കുക), മാർക്കറ്റിലും, മറ്റു പൊതു ഇടങ്ങളിലും കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും അകലം പാലിക്കാൻ ശ്രദ്ധിക്കുക, പുറത്ത് പോയി വന്നാൽ കൈകൾ ഹാൻഡ് വാഷോ, സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കുക. വാക്സിൻ സ്വീകരിക്കുന്നതിന് വിമൂകത കാണിക്കാതെ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കാൻ തയ്യാറാകുക.

ഈ കൊവിഡ്‌ മഹാമാരിയെ നമുക്ക് ഒന്നിച്ച് നേരിടാം.. #break_the_chain #crush_the_curve #stay_home_stay_safe

Post a Comment

Previous Post Next Post