കേരളത്തിൽ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നു..

Follow us on google news

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നു. ജൂൺ 16 മുതലാണ് നിർത്തിവെച്ച ട്രെയിനുകൾ ഓടി തുടങ്ങുക. ഒമ്പത് ട്രെയിനുകളുടെ സർവീസാണ് പുനരാരംഭിക്കുന്നത്. ജൂൺ 16,17 തീയതികളിലായി ഒമ്പത് ട്രെയിനുകൾ സർവീസ് ആരംഭിക്കും. അതേസമയം ഇപ്പോൾ പുറത്തിറക്കിയ പട്ടികയിൽ സംസ്ഥാനത്തിന് അകത്ത് സർവീസ് ആരംഭിക്കുന്ന ട്രെയിനുകളില്ല. 

സംസ്ഥാനത്തുനിന്ന് സർവീസ് ആരംഭിക്കുന്ന അയൽ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളാണ് ജൂൺ 16 മുതൽ ഓടിത്തുടങ്ങുക. മംഗലാപുരം - കോയമ്പത്തൂർ - മംഗലാപുരം, മംഗലാപുരം - ചെന്നൈ - മംഗലാപുരം വെസ്റ്റ് കോസ്റ്റ്, മംഗലാപുരം - ചെന്നൈ - മംഗലാപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ - തിരുവനന്തപുരം - ചെന്നൈ സൂപ്പർ ഫാസ്റ്റ്, ചെന്നൈ - തിരുവനന്തപുരം - ചെന്നൈ വീക്കിലി സൂപ്പര് ഫാസ്റ്റ്, ചെന്നൈ - ആലപ്പുഴ - ചെന്നൈ സൂപ്പർ ഫാസ്റ്റ്, മൈസൂരു - കൊച്ചുവേളി - മൈസൂരു എക്സ്പ്രസ്സ്, ബാംഗ്ലൂര് - എറണാകുളം - ബാംഗ്ലൂര് സൂപ്പർ ഫാസ്റ്റ്, എറണാകുളം - കാരൈക്കൽ - എറണാകുളം എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് സർവീസ് പുനരാരംഭിക്കുന്നത്. 

 യാത്രക്കാര് കുറഞ്ഞതോടെ സംസ്ഥാനത്തെ ട്രെയിൻ സർവീസുകൾ റെയിൽവേ നിർത്തിവെക്കുകയായിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയ സാഹചര്യത്തിലാണ് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനമായത്. ആദ്യ ഘട്ടത്തില്‍ ലോക്ക് ഡൗണിന് മുന്നോടിയായി 30 സര്‍വീസുകളായിരുന്നു റെയില്‍വേ റദ്ദാക്കിയത്. 

ലോക്ക് ഡൗണും കോവിഡ് വ്യാപനവും കാരണം യാത്രക്കാരുടെ എണ്ണത്തിലുണ്ടായിരുന്ന കുറവും കൂടി പരിഗണിച്ചായിരുന്നു റെയില്‍വേയുടെ തീരുമാനം.


വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക..

കൊവിഡിന്റെ രണ്ടാം ഘട്ട വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ മല്ലു ക്രോണിക്കിളിന്റെ പ്രിയ വായനക്കാർ സുരക്ഷിതരായി ഇരിക്കാൻ ശ്രദ്ധിക്കുക.

അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക (കഴിയുന്നതും രണ്ട് മാസ്‌ക് ധരിക്കാൻ ശ്രമിക്കുക), മാർക്കറ്റിലും, മറ്റു പൊതു ഇടങ്ങളിലും കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും അകലം പാലിക്കാൻ ശ്രദ്ധിക്കുക, പുറത്ത് പോയി വന്നാൽ കൈകൾ ഹാൻഡ് വാഷോ, സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കുക. വാക്സിൻ സ്വീകരിക്കുന്നതിന് വിമൂകത കാണിക്കാതെ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കാൻ തയ്യാറാകുക.

ഈ കൊവിഡ്‌ മഹാമാരിയെ നമുക്ക് ഒന്നിച്ച് നേരിടാം.. #break_the_chain #crush_the_curve #stay_home_stay_safe

Post a Comment

Previous Post Next Post