ഇപ്പോൾ പുറത്താക്കിയാൽ പാർട്ടിക്ക് നാണക്കേടാകും, അത് കൊണ്ട് പുറത്താക്കുന്നില്ല ; സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ജെപി നദ്ദ..

Follow us on google news


 കേരള ബിജെപിയിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കെ സുരേന്ദ്രനെ ശാസിച്ച് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. അര നൂറ്റാണ്ടിലധികം പ്രവര്‍ത്തിച്ച് നേടിയെടുത്ത ബിജെപിയുടെ നിയമസഭാ പ്രാതിനിധ്യം ഇല്ലാതാക്കുകയും, മൂന്ന് ശതമാനത്തിലധികം വോട്ട് കുറക്കുകയും, ദേശീയ തലത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും അവമതിപ്പുണ്ടാക്കുകയും ചെയ്ത പ്രവര്‍ത്തനമാണ് കേരള ഘടകത്തിന്റെ മേന്മയെന്ന് ദേശീയ അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

കേന്ദ്ര നേതൃത്വം വേണ്ട സഹായമെല്ലാം ചെയ്യുകയും ബംഗാളിനോപ്പം കേരളത്തിലും ബിജെപി നേതാക്കള്‍ സമയം ചെലവഴിച്ചിട്ടും പ്രയോജനം ലഭിച്ചില്ല. ബംഗാളില്‍ 2 സീറ്റില്‍ നിന്ന് 77 സീറ്റായി വര്‍ദ്ധിപ്പിച്ചപ്പോള്‍ കേരളം പൂജ്യമാക്കിയ സുരേന്ദ്രനോട് കഴിയാത്ത പണി ഏറ്റെടുക്കേണ്ടിയിരുന്നോ എന്നും നദ്ദ ചോദിച്ചതായാണ് വിവരം. ഗ്രൂപ്പ് പ്രവര്‍ത്തനം നിര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തനം നടത്തണമെന്നും, ഇപ്പോള്‍ പുറത്താക്കിയാല്‍ പാര്‍ട്ടിക്ക് നാണക്കേടാകുമെന്നത് കൊണ്ട് മാത്രമാണ് അത് ചെയ്യാത്തതെന്നും നദ്ദ അറിയിച്ചു.

കേരളത്തില്‍ നിന്ന് ലഭിച്ച പരാതികള്‍ കാണിച്ചാണ് ദേശീയ അധ്യക്ഷന്‍ രോഷാകുലനായത്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ പൂര്‍ണ്ണമായും ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ എങ്ങനെ വെറുപ്പിച്ചെന്നും ഇത് വേറൊരു സംസ്ഥാനത്തും കണ്ടിട്ടില്ലെന്നും നന്ദ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയെ കൊണ്ട് നടക്കാന്‍ സുരേന്ദ്രന് കഴിയില്ലെന്ന് തെളിയിച്ചെന്ന് പറഞ്ഞ നദ്ദ ബിജെപിക്കകത്തെ എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ചു കൊണ്ട് പോകാന്‍ നിര്‍ദേശങ്ങള്‍ വെക്കാനും ആവശ്യപ്പെട്ടു.

ദേശീയ നേതൃത്വം ശാസിക്കുമെന്ന് മുന്‍കൂട്ടി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജെപി നദ്ദ വിളിച്ചു വരുത്തിയത് സുരേന്ദ്രന്‍ മറച്ചു വെച്ചതെന്നാണ് സൂചന. ദേശീയ നേതൃത്വം വിളിപ്പിച്ചിട്ടല്ല താന്‍ ദില്ലിയില്‍ എത്തിയതെന്നായിരുന്നു സുരേന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ജനങ്ങളില്‍ നിന്ന് ലഭിച്ച പരാതികള്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് നല്‍കാനാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് മന്ത്രി പ്രകാശ് ജാവദേക്കറെ ഉള്‍പ്പെടെ കണ്ടത് സഹമന്ത്രി വി മുരളീധരന്‍ ഒറ്റയ്ക്കാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക..

കൊവിഡിന്റെ രണ്ടാം ഘട്ട വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ മല്ലു ക്രോണിക്കിളിന്റെ പ്രിയ വായനക്കാർ സുരക്ഷിതരായി ഇരിക്കാൻ ശ്രദ്ധിക്കുക.

അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക (കഴിയുന്നതും രണ്ട് മാസ്‌ക് ധരിക്കാൻ ശ്രമിക്കുക), മാർക്കറ്റിലും, മറ്റു പൊതു ഇടങ്ങളിലും കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും അകലം പാലിക്കാൻ ശ്രദ്ധിക്കുക, പുറത്ത് പോയി വന്നാൽ കൈകൾ ഹാൻഡ് വാഷോ, സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കുക. വാക്സിൻ സ്വീകരിക്കുന്നതിന് വിമൂകത കാണിക്കാതെ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കാൻ തയ്യാറാകുക.

ഈ കൊവിഡ്‌ മഹാമാരിയെ നമുക്ക് ഒന്നിച്ച് നേരിടാം.. #break_the_chain #crush_the_curve #stay_home_stay_safe

Post a Comment

Previous Post Next Post