ദമ്പതികള്‍ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം;ഭര്‍ത്താവ് മരിച്ചു ; ഭാര്യക്ക് പരിക്ക്; മോഷണശ്രമമെന്ന് സൂചന..

Follow us on google news


പനമരം: പനമരം താഴെ നെല്ലിയമ്പത്ത് അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു.

അഞ്ചു കുന്ന് സ്‌കൂളിലെ മുന്‍ അധ്യാപകന്‍ പത്മാലയം കേശവന്‍ മാസ്റ്റര്‍ (75) ആണ്  കൊല്ലപ്പെട്ടത്. മുഖം മൂടിയിട്ട രണ്ട് പേരുടെ കത്തി കുത്തേറ്റാണ് മരിച്ചതെന്നാണ് ആദ്യ വിവരം. ഇദ്ദേഹത്തിന്റെ ഭാര്യ പത്മാവതിയെ  കുത്തേറ്റ പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് രാത്രി 8.15 ഓടെയാണ് സംഭവം. പ്രധാന നിരത്തില്‍ നിന്നും മാറി കുറച്ച് ഒറ്റപ്പെട്ടതാണ് ഇവരുടെ വീട്. മുകള്‍ നിലയില്‍ നിന്നും പ്രവേശിച്ചതാണ് അക്രമികളെന്നാണ് പ്രാഥമിക വിവരം.

ബഹളം കേട്ട് നാട്ടുകാര്‍ എത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.


വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക..

കൊവിഡിന്റെ രണ്ടാം ഘട്ട വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ മല്ലു ക്രോണിക്കിളിന്റെ പ്രിയ വായനക്കാർ സുരക്ഷിതരായി ഇരിക്കാൻ ശ്രദ്ധിക്കുക.

അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക (കഴിയുന്നതും രണ്ട് മാസ്‌ക് ധരിക്കാൻ ശ്രമിക്കുക), മാർക്കറ്റിലും, മറ്റു പൊതു ഇടങ്ങളിലും കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും അകലം പാലിക്കാൻ ശ്രദ്ധിക്കുക, പുറത്ത് പോയി വന്നാൽ കൈകൾ ഹാൻഡ് വാഷോ, സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കുക. വാക്സിൻ സ്വീകരിക്കുന്നതിന് വിമൂകത കാണിക്കാതെ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കാൻ തയ്യാറാകുക.

ഈ കൊവിഡ്‌ മഹാമാരിയെ നമുക്ക് ഒന്നിച്ച് നേരിടാം.. #break_the_chain #crush_the_curve #stay_home_stay_safe

Post a Comment

Previous Post Next Post