കള്ളവാറ്റ് നിർമാണം പിടികൂടി, രക്ഷപ്പെടാൻ ബന്ധു വക കള്ളനോട്ട് കൊണ്ട് പെറ്റി ; ഇരുവരും കുടുങ്ങി..

Follow us on google news


കള്ളവാറ്റ് നിര്‍മ്മാണത്തിനിടെ പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തിന് ലഭിച്ചത് കള്ളനോട്ട്. വാറ്റുകാരന്റെ ബന്ധുവാണ് കള്ളനോട്ട് കൊണ്ട് പെറ്റി അടച്ചത്. തിരുവനന്തപുരം കുതിരവിളയിലാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഇവിടെ റെയിഡുമായി എത്തിയത്. സ്ഥലത്ത് നിന്ന് ചാരായവും വാഷും എക്‌സൈസ് കണ്ടെത്തി. കുതിരവിള ഹുസൈന്‍ പിടിയിലാവുകയും ചെയ്തു. സംഭവത്തിന്റെ മഹസര്‍ തയ്യാറാക്കുന്നതിനിടെയാണ് സ്ഥലത്ത് ഹുസൈന്റെ ബന്ധു ജലീല്‍ എത്തുന്നത്.

ജലീല്‍ ഹുസൈനെ കള്ളവാറ്റിന് സഹായിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ എക്‌സൈസിന് വിവരം ലഭിച്ചിരുന്നതാണ്. എന്നാല്‍ ഇയാള്‍ക്കെതിരെ തെളിവുകളില്ല. ഇതിനിടെ നിരോധിത പാന്‍മസാല ജലീലിന്റെ പക്കല്‍ നിന്നും എക്‌സൈസ് കണ്ടെത്തി. ഇതോടെ ഇയാള്‍ക്കെതിരെ കോപ്ട നിയമപ്രകാരം 200 രൂപ പിഴ ചുമത്തി. ഈ പിഴയാണ് കള്ളനോട്ട് കൈമാറി ജലീല്‍ തീര്‍പ്പാക്കിയത്. എന്നാല്‍ നോട്ടില്‍ ഉദ്യോഗസ്ഥര്‍ക്ക് അസ്വാഭാവികത തോന്നി. തുടര്‍ന്ന് ഇയാളുമായി വെഞ്ഞാറമൂട് ബാങ്കിലെത്തി എക്‌സൈസ് കള്ളനോട്ടാണെന്ന് ഉറപ്പിച്ചു.
 
ഇയാള്‍ടെ പക്കല്‍ നിന്നും 200 ന്റെ ഒരു കെട്ട് നോട്ടും 500 ന്റെ മറ്റൊന്നും കണ്ടെത്തിയിട്ടുണ്ട്. ഉച്ചയോടെ ഇയാള്‍ടെ ബന്ധുവിനെയും കല്ലറയില്‍ നിന്നും കള്ളനോട്ടുമായി പാങ്ങോട് പൊലീസ് പിടികൂടി. വ്യാപാരികളുടെ പരാതിയിലാണ് ഇയാളെ പിടികൂടിയിരിക്കുന്നത്. ജലീലിനെ എക്‌സൈസ് വെഞ്ഞാറമൂട് പോലീസിനെ കൈമാറിയിട്ടുണ്ട്.


വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക..

കൊവിഡിന്റെ രണ്ടാം ഘട്ട വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ മല്ലു ക്രോണിക്കിളിന്റെ പ്രിയ വായനക്കാർ സുരക്ഷിതരായി ഇരിക്കാൻ ശ്രദ്ധിക്കുക.

അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക (കഴിയുന്നതും രണ്ട് മാസ്‌ക് ധരിക്കാൻ ശ്രമിക്കുക), മാർക്കറ്റിലും, മറ്റു പൊതു ഇടങ്ങളിലും കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും അകലം പാലിക്കാൻ ശ്രദ്ധിക്കുക, പുറത്ത് പോയി വന്നാൽ കൈകൾ ഹാൻഡ് വാഷോ, സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കുക. വാക്സിൻ സ്വീകരിക്കുന്നതിന് വിമൂകത കാണിക്കാതെ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കാൻ തയ്യാറാകുക.

ഈ കൊവിഡ്‌ മഹാമാരിയെ നമുക്ക് ഒന്നിച്ച് നേരിടാം.. #break_the_chain #crush_the_curve #stay_home_stay_safe

Post a Comment

Previous Post Next Post