കോഴിക്കോട് പാളയം മാർക്കറ്റിൽ തീപിടുത്തം..

Follow us on google news


 
കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തീപിടുത്തം. എം. എം അലി റോഡിലെ ഉമ്മര്‍ മേന്‍ഷന്‍ ബില്‍ഡിംഗിന്റെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്. പ്ലാസ്റ്റിക് കവര്‍ കമ്പനിയുടെ ഗോഡൗണാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്

വൈകീട്ട് 4 മണിക്ക് ഗോഡൗണില്‍ ഉത്പ്പന്നങ്ങള്‍ എത്തിച്ച് തൊഴിലാളികള്‍ മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് സമീപത്തെ കച്ചവടക്കാരാണ് ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിച്ചത്. രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിച്ചാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണം എന്നാണ് നിഗമനം.

വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക..

കൊവിഡിന്റെ രണ്ടാം ഘട്ട വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ മല്ലു ക്രോണിക്കിളിന്റെ പ്രിയ വായനക്കാർ സുരക്ഷിതരായി ഇരിക്കാൻ ശ്രദ്ധിക്കുക.

അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക (കഴിയുന്നതും രണ്ട് മാസ്‌ക് ധരിക്കാൻ ശ്രമിക്കുക), മാർക്കറ്റിലും, മറ്റു പൊതു ഇടങ്ങളിലും കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും അകലം പാലിക്കാൻ ശ്രദ്ധിക്കുക, പുറത്ത് പോയി വന്നാൽ കൈകൾ ഹാൻഡ് വാഷോ, സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കുക. വാക്സിൻ സ്വീകരിക്കുന്നതിന് വിമൂകത കാണിക്കാതെ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കാൻ തയ്യാറാകുക.

ഈ കൊവിഡ്‌ മഹാമാരിയെ നമുക്ക് ഒന്നിച്ച് നേരിടാം.. #break_the_chain #crush_the_curve #stay_home_stay_safe

Post a Comment

Previous Post Next Post