നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ല..?

Follow us on google news

നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നീ ആപ്പുകൾ ഇന്ത്യയിൽ ലഭ്യമായേക്കുമോ എന്ന കാര്യത്തിൽ ആശങ്ക. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർ​ഗ നിർദേശങ്ങൾക്കനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ നയം മാറ്റാത്തതാണ് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തുന്നതിലേക്ക് കാര്യങ്ങൾ നയിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ പുതിയ നിർദേശപ്രകാരം ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോ​ഗസ്ഥനെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിയമിക്കണം. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, കണ്ടന്റുകൾ പരിശോധിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക തുടങ്ങിയവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കൊപ്പം ഒടിടികൾക്കും ഇത് ബാധകമാണ്.

വാട്ട്സ് ആപ്പ്, ഫോസ്ബുക്ക്, ട്വിറ്റർ എന്നീ സമൂ​ഗഹമാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നടപ്പിലാക്കാനുള്ള അവസാന ദിവസം ഇന്നാണ്. ഇന്ന് നിലപാട് മാറ്റിയില്ലെങ്കിൽ ഇന്ത്യയിൽ ഈ പ്ലാറ്റ്ഫോമുകൾ ഉപയോ​ഗിക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്.

2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തു. ഈ കാലാവധിയാണ് ഇന്നത്തോടെ അവസാനിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ കൂ മാത്രമാണ് കേന്ദ്രസർക്കാരിന്റെ പുതിയ സമൂഹമാധ്യമ മാർ​ഗനിർദേശങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.


വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക..

കൊവിഡിന്റെ രണ്ടാം ഘട്ട വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ മല്ലു ക്രോണിക്കിളിന്റെ പ്രിയ വായനക്കാർ സുരക്ഷിതരായി ഇരിക്കാൻ ശ്രദ്ധിക്കുക.

അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക (കഴിയുന്നതും രണ്ട് മാസ്‌ക് ധരിക്കാൻ ശ്രമിക്കുക), മാർക്കറ്റിലും, മറ്റു പൊതു ഇടങ്ങളിലും കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും അകലം പാലിക്കാൻ ശ്രദ്ധിക്കുക, പുറത്ത് പോയി വന്നാൽ കൈകൾ ഹാൻഡ് വാഷോ, സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കുക. വാക്സിൻ സ്വീകരിക്കുന്നതിന് വിമൂകത കാണിക്കാതെ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കാൻ തയ്യാറാകുക.

ഈ കൊവിഡ്‌ മഹാമാരിയെ നമുക്ക് ഒന്നിച്ച് നേരിടാം.. #break_the_chain #crush_the_curve #stay_home_stay_safe

Post a Comment

Previous Post Next Post