വിവാഹത്തിന് മുൻപ് പുരുഷന്മാരുടെ ലൈംഗികശേഷി പരിശോധിക്കണമെന്ന് ശ്രീലക്ഷ്മി അറക്കൽ ; വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു..

Follow us on google news


അധിക്ഷേപകരമായ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ വിവാദത്തിലായി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍. 

വിവാഹത്തിനു മുമ്പ് പെണ്‍കുട്ടികള്‍ പങ്കാളിയാവുന്നയാളുടെ ലൈംഗിക ശേഷി പരിശോധിക്കണമെന്നാണ് ശ്രീലക്ഷ്മി അറയ്ക്കല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്.

പുരുഷന്റെ ലൈംഗികാവയത്തിന് കുഴപ്പങ്ങളുണ്ടോയെന്നും ലൈംഗിക സംതൃപ്തി തരാന്‍ കഴിയുന്നുണ്ടോ എന്നും വിവാഹത്തിനു മുമ്പ് തന്നെ ബന്ധപ്പെട്ട് പെണ്‍കുട്ടികള്‍ ഉറപ്പു വരുത്തണമെന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്. പുരുഷന്‍മാരെ അടച്ചാക്ഷേപിക്കുന്നതും സ്ത്രീകള്‍ ലൈംഗികതയ്ക്ക് വേണ്ടി മാത്രം ജീവിക്കുന്നവരാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതുമായ പോസ്റ്റാണിതെന്നാണ് ഉയരുന്ന വിമര്‍ശനം.

എങ്ങനെയാണ് എല്ലാ സ്ത്രീകളുടെ ലൈംഗിക ആവശ്യങ്ങളെ പറ്റി ശ്രീലക്ഷ്മി അറയ്ക്കലിന് സംസാരിക്കാനാവുകയെന്ന ചോദ്യവുമുയരുന്നു. ഒപ്പം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ഇകഴ്ത്തുന്നതാണ് ശ്രീലക്ഷ്മിയുടെ പരാമര്‍ശമെന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്. ട്രാന്‍സ്‌മെന്‍ ആദം ഹാരിയുള്‍പ്പെടെയുള്ളവര്‍ ശ്രീലക്ഷ്മിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ശ്രീലക്ഷ്മിയുടെ എല്ലാ പോസ്റ്റുകൾക്കും പിന്തുണ നൽകുന്നവർ ഉൾപ്പടെ വിമർശനങ്ങളുമായി എത്തിയതോടെയാണ് ശ്രീലക്ഷ്മി പോസ്റ്റ് പിൻവലിക്കാൻ തയ്യാറായത്. എന്നാൽ, താൻ ചെയ്തത് തെറ്റാണെന്ന് സ്വയം ബോധ്യപ്പെടാതെ മാപ്പ് പറയില്ലെന്ന് ശ്രീലക്ഷ്മി പറഞ്ഞു.

ആർക്കും വിശദീകരണം നൽകാത്തത് ഇല്ലാത്തത് കൊണ്ടല്ലെന്നും, എഴുതാൻ മടി ആയതുകൊണ്ടാണെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു.

ശ്രീലക്ഷ്മി അറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം..

എനിക്ക് വേണേൽ എന്റെ ഇമേജ് വർധിപ്പിക്കാൻ സോറി ഒക്കെ പറയാം.

പക്ഷേ മനസ്സിൽ ഞാൻ ചെയ്തത് തെറ്റാണ് എന്ന് ബോധ്യപ്പെടാതെ സോറി എഴുതിയിട്ട് എന്ത് കാര്യം?

ആർക്കും ജസ്റ്റിഫിക്കേഷൻ തരാത്തത് അത് ഇല്ലാത്തത് കൊണ്ടൊന്നും അല്ല . എഴുതാൻ മടി ആയിട്ടാണ്.

എഴുതാനാണേൽ കുറേ എഴുതേണ്ടി വരും.

അപ്പോൾ പറയും ന്യായികരണം ആണെന്ന്. അതിലും ഭേദം ഒന്നും എഴുതാതെ മൗനമായി ഇരിക്കുന്നതാണ്.

കുഞ്ഞിലയുടെ പോസ്റ്റാണ്  ഞാൻ ഉദ്ദേശിച്ചതിനെ ഉൾക്കൊണ്ടതായി ആകെ തോന്നിയത് . ഒരാൾക്കെങ്കിലും ഉദ്ദേശിച്ചത് മനസ്സിലായല്ലോ. സമാധാനം.

നമ്മളെ അറിയുന്നവർക്ക് അറിയാം നമ്മൾ ആരാണെന്ന്. അല്ലാതെ ഒരാളേയും ബോധിപ്പിക്കേണ്ട ആവിശ്യം ഇല്ല .

വാട്ട്സാപ്പിലും മെസഞ്ചറിലും ഒന്നും ആരേം ബോധിപ്പിക്കാൻ ശ്രമിച്ചിട്ടും ഇല്ലാ .

എന്തായാലും എടക്കെടക്ക് ഇങ്ങനെ എയറിൽ കയറുന്നത് നല്ലതാ...

ശരിക്കും അവസരം മുതലെടുക്കുന്നവരെ കാണാൻ പറ്റും. അവരിൽ നിന്ന് നൈസായിട്ട് മാറി നിൽക്കാനും പറ്റും.

ഇതുവരെ പീഡോഫിൽ ആയിരുന്നു. അതിന്റെ കൂടെ ഇപ്പോ ട്രാൻസ്ഫോബിക്കും ആയി ചാപ്പകിട്ടി.

ഓരോ പോസ്റ്റിനെ ഇങ്ങനെ മാനിപ്പുലേറ്റ് ചെയ്യുന്നതിന്റെ  ഒക്കെ പുറകിൽ ആരാണെന്നും എനിക്ക് ശരിക്കും അറിയാം.

കമന്റിടുമ്പോൾ മാക്സിമം ശ്രദ്ധിച്ച് ഇടാൻ ശ്രമിക്കാറുണ്ട്. അല്ലേൽ പണി കിട്ടുമെന്ന് അറിയാം. ഇന്ന് കമന്റിട്ടപ്പോ ഇച്ചിരി ഇമോഷൻ കയറി വന്നു.

 നോക്കിയിരുന്നവർക്ക് ചാകര!

അപ്പോ തന്നെ പിടിച്ച് ട്രാൻസ്ഫോബിക്ക്

ആക്കി തന്നു.

അത് അങ്ങനെ തന്നെ തുടരട്ടേ....

ആൾക്കാരുടെ ഇടയിൽ നല്ല ഇമേജ് ഉണ്ടാക്കി ജീവിക്കണം എന്നൊരു അതിമോഹം ഇല്ലാത്തതിനാൽ എയറിൽ തുടരുന്നു.

മച്ചാനേ.... അത് പോരേ അളിയാ....

വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക..

കൊവിഡിന്റെ രണ്ടാം ഘട്ട വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ മല്ലു ക്രോണിക്കിളിന്റെ പ്രിയ വായനക്കാർ സുരക്ഷിതരായി ഇരിക്കാൻ ശ്രദ്ധിക്കുക.

അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക (കഴിയുന്നതും രണ്ട് മാസ്‌ക് ധരിക്കാൻ ശ്രമിക്കുക), മാർക്കറ്റിലും, മറ്റു പൊതു ഇടങ്ങളിലും കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും അകലം പാലിക്കാൻ ശ്രദ്ധിക്കുക, പുറത്ത് പോയി വന്നാൽ കൈകൾ ഹാൻഡ് വാഷോ, സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കുക. വാക്സിൻ സ്വീകരിക്കുന്നതിന് വിമൂകത കാണിക്കാതെ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കാൻ തയ്യാറാകുക.

ഈ കൊവിഡ്‌ മഹാമാരിയെ നമുക്ക് ഒന്നിച്ച് നേരിടാം.. #break_the_chain #crush_the_curve #stay_home_stay_safe

1 Comments

  1. ഇനി മുതൽ പെണ്ണ് കാണാൻ വരുബോൾ ഒരു ടാപ് എടുത്ത് നിന്നോ അളവ് എടുക്കാൻ എത്ര CM ഉണ്ട് നോക്കി കെട്ടിയാൽ മതി

    ReplyDelete

Post a Comment

Previous Post Next Post