വിവാഹത്തിനിടെ വധു കുഴഞ്ഞുവീണു മരിച്ചു ; സഹോദരിയെ വിവാഹം ചെയ്ത് വരൻ

Follow us on google news


വിവാഹ ചടങ്ങിനിടെ വധു അപ്രതീക്ഷിതമായി മരണപ്പെട്ടപ്പോള്‍ വധുവിന്‍റെ സഹോദരിയെ വിവാഹം കഴിച്ച് വരന്‍. ഉത്തര്‍പ്രദേശിലെ ഇത്വ ജില്ലയിലെ ബര്‍ത്താനയിലെ സംസപൂരിലാണ് നടകീയമായ സംഭവങ്ങള്‍ ഉണ്ടായത്. മനോജ് കുമാർ വിവാഹം കഴിക്കാൻ തീരുമാനിച്ചത് സുരഭി എന്ന പെണ്‍കുട്ടിയെയാണ്. വിവാഹ ചടങ്ങുകളുടെ പൂര്‍ത്തീകരണമെന്ന നിലയ്ക്ക് അഗ്നിയെ വലംവയ്ക്കുമ്പോഴാണ് വധുവായ സുരഭി കുഴഞ്ഞുവീണത്.

പെട്ടെന്ന് തന്നെ ഡോക്ടറെ വിളിച്ചു വരുത്തി. പരിശോധനയിൽ പെൺകുട്ടി മരിച്ചുവെന്ന് കണ്ടെത്തി. ഗുരുതരമായ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് സുരഭിയുടെ മരണമെന്നാണ് റിപ്പോർട്ട്. വിവാഹചടങ്ങുകൾ നിർത്തിവച്ചു. പിന്നീട് ഇരുവീട്ടുകാരും ഇനി എന്ത് ചെയ്യുമെന്നായി ചര്‍ച്ച.


അതിനിടയിലാണ് ഒരാൾ സുരഭിയുടെ ഇളയ സഹോദരി നിഷയെക്കൊണ്ട് മനോജ് കുമാറുമായി വിവാഹം നടത്താമെന്ന് തീരുമാനിച്ചത്. ഇരുകുടുംബത്തിനും ഇതിൽ സമ്മതമായി. വിവാഹം നടത്തി. സുരഭിയുടെ സഹോദരൻ സൗരഭ് എഎന്‍ഐ ഏജൻസിയോട് പറഞ്ഞു.

സുരഭിയുടെ മൃതദേഹം മറ്റൊരു മുറിയില്‍ സൂക്ഷിച്ച ശേഷമാണ് വിവാഹ ചടങ്ങ് നടത്തിയത്. തുടര്‍ന്ന് വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷമാണ് സുരഭിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. 'ഞങ്ങളെ സംബന്ധിച്ച് ഒരു കടുത്ത തീരുമാനമായിരുന്നു അത്, പലരും പല വികാരമാണ് പ്രകടിപ്പിച്ചത്'.- സുരഭിയുടെ അമ്മാവൻ പറഞ്ഞു.

വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക..

കൊവിഡിന്റെ രണ്ടാം ഘട്ട വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ മല്ലു ക്രോണിക്കിളിന്റെ പ്രിയ വായനക്കാർ സുരക്ഷിതരായി ഇരിക്കാൻ ശ്രദ്ധിക്കുക.

അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക (കഴിയുന്നതും രണ്ട് മാസ്‌ക് ധരിക്കാൻ ശ്രമിക്കുക), മാർക്കറ്റിലും, മറ്റു പൊതു ഇടങ്ങളിലും കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും അകലം പാലിക്കാൻ ശ്രദ്ധിക്കുക, പുറത്ത് പോയി വന്നാൽ കൈകൾ ഹാൻഡ് വാഷോ, സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കുക. വാക്സിൻ സ്വീകരിക്കുന്നതിന് വിമൂകത കാണിക്കാതെ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കാൻ തയ്യാറാകുക.

ഈ കൊവിഡ്‌ മഹാമാരിയെ നമുക്ക് ഒന്നിച്ച് നേരിടാം.. #break_the_chain #crush_the_curve #stay_home_stay_safe

Post a Comment

Previous Post Next Post