ആശങ്ക ; മലപ്പുറം തിരൂരിലും ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തു ; രോഗിയുടെ കണ്ണ് നീക്കം ചെയ്തു..

Follow us on google news


മലപ്പുറം: കോവിഡ് ബാധയെ തുടർന്ന്  മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയെടുത്ത് മടങ്ങിയ തിരൂർ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് രോഗ ബാധ സ്ഥിരീകരിച്ചു.

തിരൂർ ഏഴൂർ ഗവ. ഹൈസ്കൂൾ മേഖലയിൽ താമസിക്കുന്ന 62 കാരനാണ് രോഗ ബാധ. രോഗം ശരീരത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ അടിയന്തര ശസ്ത്രക്രിയയിലൂടെ ഇദ്ദേഹത്തിന്റെ ഒരു കണ്ണ് നീക്കം ചെയ്തു.

ഏപ്രിൽ 22നാണ് തിരൂർ സ്വദേശിയായ 62കാരന് കോവിഡ് പോസിറ്റീവ് ആകുന്നത്. 25ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മെയ് മൂന്നിന് ഡിസ്ചാർജ്ജും ചെയ്തു.

രണ്ട് ദിവസത്തിന് ശേഷം കണ്ണിന്റെ കാഴ്ചക്ക് പ്രശ്നമുണ്ടായതിനെ തുടർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് കൂടുതൽ ചികിത്സാ സൗകര്യമുള്ള കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി.

വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക..

കൊവിഡിന്റെ രണ്ടാം ഘട്ട വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ മല്ലു ക്രോണിക്കിളിന്റെ പ്രിയ വായനക്കാർ സുരക്ഷിതരായി ഇരിക്കാൻ ശ്രദ്ധിക്കുക.

അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക (കഴിയുന്നതും രണ്ട് മാസ്‌ക് ധരിക്കാൻ ശ്രമിക്കുക), മാർക്കറ്റിലും, മറ്റു പൊതു ഇടങ്ങളിലും കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും അകലം പാലിക്കാൻ ശ്രദ്ധിക്കുക, പുറത്ത് പോയി വന്നാൽ കൈകൾ ഹാൻഡ് വാഷോ, സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കുക. വാക്സിൻ സ്വീകരിക്കുന്നതിന് വിമൂകത കാണിക്കാതെ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കാൻ തയ്യാറാകുക.

ഈ കൊവിഡ്‌ മഹാമാരിയെ നമുക്ക് ഒന്നിച്ച് നേരിടാം.. #break_the_chain #crush_the_curve #stay_home_stay_safe

Post a Comment

Previous Post Next Post