പതിനെട്ടാമത് ഗോൾഡൻ ഫൂട്ട് പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്

Follow us on google news


 ഫുട്ബോൾ ലോകത്തെ പ്രതിപകൾക്ക് വർഷം തോറും നൽകിവരുന്ന ഗോൾഡൻ ഫൂട്ട് പുരസ്‌കാരം ഇത്തവണ പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്. പുരസ്കാരത്തിന്റെ പതിനെട്ടാമത്തെ എഡിഷനാണ് റൊണാൾഡോ നേടിയത്.

ലയണൽ മെസ്സി, മുഹമ്മദ് സലാഹ് , റോബർട്ട് ലെവാനോവ്സ്കി എന്നിവരെ മറികടന്നാണ് റൊണാൾഡോ  അർഹനായത്.

ഓരോ വർഷവും തിരഞ്ഞെടുക്കുന്ന പത്തു പേരിൽ നിന്നാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്.ഇത്തവണ റൊണാൾഡോ, ലയണൽ മെസ്സി, മുഹമ്മദ് സലാഹ് , റോബർട്ട് ലെവാനോവ്സ്കി എന്നിവരെ കൂടാതെ ജോർജിയോ ചെല്ലിനി,നെയ്മർ, സെർജിയോ റാമോസ്, സെർജിയോ അഗ്യൂറോ, ജെറാർഡ് പിക്യു , അർതുറോ വിദാൽ എന്നിവരും മത്സര രംഗത്തുണ്ടായിരുന്നു.

കമ്മീഷൻ ഓഫ് ഇന്റർനാഷണൽ മീഡിയ നൽകുന്ന ഗോൾഡൻ ഫൂട്ട് പ്രസ്റ്റീജ് പുരസ്‌കാരത്തിന്  യുവന്റസ് പ്രസിഡണ്ട് ആൻഡ്രിയ ആഗ്നെല്ലി  അർഹയായി.

വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക..

കൊവിഡിന്റെ രണ്ടാം ഘട്ട വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ മല്ലു ക്രോണിക്കിളിന്റെ പ്രിയ വായനക്കാർ സുരക്ഷിതരായി ഇരിക്കാൻ ശ്രദ്ധിക്കുക.

അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക (കഴിയുന്നതും രണ്ട് മാസ്‌ക് ധരിക്കാൻ ശ്രമിക്കുക), മാർക്കറ്റിലും, മറ്റു പൊതു ഇടങ്ങളിലും കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും അകലം പാലിക്കാൻ ശ്രദ്ധിക്കുക, പുറത്ത് പോയി വന്നാൽ കൈകൾ ഹാൻഡ് വാഷോ, സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കുക. വാക്സിൻ സ്വീകരിക്കുന്നതിന് വിമൂകത കാണിക്കാതെ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കാൻ തയ്യാറാകുക.

ഈ കൊവിഡ്‌ മഹാമാരിയെ നമുക്ക് ഒന്നിച്ച് നേരിടാം.. #break_the_chain #crush_the_curve #stay_home_stay_safe

Post a Comment

Previous Post Next Post